•  

  png_banner_3

  class-room

 •  

  monitor_main page

  png_banner_2

 •  

  png_banner_4

പുതിയ പഠനരീതി

ഖുര്‍ആന്‍ പഠന രംഗത്ത് ഐതിഹാസികമായ പരിവര്‍ത്തനം

പരിമിതമായ കാലയളവ്

പരിമിതമായ കാലയളവിനുള്ളില്‍ (പരമാവധി രണ്ടുവര്‍ഷം) ഖുര്‍ആന്‍ പഠിച്ചുതീര്‍ക്കാം

ലളിതവും ഫലപ്രദവും

ലളിതവും ഫലപ്രദവുമായ അധ്യയനരീതി

നൂതന ടെക്‌നോളജി

മള്‍ട്ടിമീഡിയ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ പഠനോപകരണങ്ങള്‍

ലക്ഷ്യം

 

സാധാരണക്കാരെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തരാക്കുക

അറബി ഭാഷയില്‍എഴുത്തും വായനയുമറിയുന്ന ഏതൊരുസാധാരണക്കാരനെയും രണ്ട് വര്‍ഷത്തെ പ്രതിവാരപഠനം പൂര്‍ത്തിയാകുന്നതോടെ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിതാനത്തിലേക്ക് ഉയര്‍ത്തുകയാണ് ഈ ഖുര്‍ആന്‍ പഠനരീതിയിലൂടെ. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും ശ്രവിക്കുമ്പോഴും ലോക സ്രഷ്ടാവ് തന്നോട് എന്താണ് പറയുതെന്ന് അതോടെ പഠിതാവിന് മനസ്സിലാക്കാന്‍ കഴിയുന്നു.

 
View More
 

ദൗത്യം

 
സാധാരണക്കാരനെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക. പണ്ഡിതന്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഒന്നല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതവും ഗ്രാഹ്യവുമാണ് ഖുര്‍ആന്‍ എന്നതുമാണ് ഈ കോഴ്‌സിലൂടെ നാം മുന്നോട്ടു വയ്ക്കുന്ന സന്ദേശം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു പോലെ ഹുദന്‍ ലിന്നാസ് ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമായി ഇതു പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ കോഴ്‌സിലൂടെ.
850
 
 • ഇന്ത്യന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ ഒരു ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനുമാണ് ഞാന്‍. ഈ ഖുര്‍ആന്‍ പഠന കോഴ്‌സില്‍ചേര്‍തില്‍ പിന്നെ ദിവസവും ഖുര്‍ആന്‍ വിവര്‍ത്തനം ഉപയോഗിച്ച് രണ്ട് പേജ് വീതംവായിക്കാന്‍ കഴിയുന്നുണ്ട്. ഓരോ പദത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കി വായിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എത്ര തിരക്കുപിടച്ച ഷെഡ്യൂളിലും രണ്ടു പേജ് ഖുര്‍ആന്‍ വായിച്ച ശേഷമല്ലാതെ ഞാന്‍ ഉറങ്ങാന്‍ പോകാറില്ല. അല്‍ഹംദുലില്ലാഹ്, ഈ കോഴ്‌സ് പഠിക്കുകവഴി, സുബ്ഹ്, മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങളില്‍ ഇമാം ഓതുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. അല്ലാഹുവിന് സര്‍വ്വസ്തുതിയും.
  ഡോ. മുഹമ്മദ് നജീബ്ഫരീദാബാദ്, എന്‍.സി.ആര്‍. ഡെല്‍ഹി
 • ഈ ഖുര്‍ആന്‍ പഠന കോഴ്‌സില്‍ചേരുന്നതിനു മുന്‍പ്, ഞാന്‍ നമസ്‌ക്കാരം നിര്‍വഹിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഈ ഖുര്‍ആന്‍ പഠനരീതി തുടങ്ങിയശേഷം എന്റെ നമസ്‌ക്കാരത്തിന് വലിയ മാറ്റംവന്നു. എന്നെ സൃഷ്ടിച്ച എന്റെ നാഥന്‍ എന്നോട് എന്താണ് പറയുന്നതെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഖുര്‍ആന്‍ പഠനത്തിന് തീര്‍ച്ചയായും ഇതൊരു എളുപ്പ മാര്‍ഗ്ഗമാണ്. വളരെതിരക്കുകളുള്ള ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ കോഴ്‌സ്. അല്ലാഹു നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
  മുബീനബാംഗ്ലൂര്‍
 • അറബി ഭാഷ പഠിക്കാനും അതു വഴി ഖുര്‍ആന്‍ അര്‍ത്ഥ സഹിതം മനസ്സിലാക്കാനും ഈ കോഴ്‌സ് ഏറെ പ്രയോജനപ്രദമാണ്.
  ഡോ. അബ്ദുല്‍ മജീദ്മെഡിക്കല്‍കോളേജ് പ്രൊഫസര്‍, കോഴിക്കോട്
 • ഖുര്‍ആന്‍ പഠനെത്തിനൊരെളുപ്പവഴി എന്ന ഖുര്‍ആന്‍ പഠന സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിന് നന്ദി അറിയിരിക്കുന്നു. ഈ ഖുര്‍ആന്‍ പാഠ്യപദ്ധതി ഭംഗിയായിചിട്ടപ്പെടുത്തിയതും ലളിതവും സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന വിധത്തിലുമാണ്. ഈ കോഴ്‌സിനെ കുറിച്ച് എന്റെ സുഹൃത്തുക്കളെ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
  സബ്‌ന ഖലീല്‍ഖത്തര്‍
 • അല്‍ഹംദുലില്ലാഹ്, ഞാന്‍ അഹ്മദ് ശമീര്‍ നദ്‌വി അല്‍ ഖാസിമി. സൗദി അറേബ്യയില്‍ ബുറൈദ ജാലിയാത്തില്‍ ഖുര്‍ആന്‍ ഹദീസ് അധ്യാപകനാണ്. ഖുര്‍ആന്‍ ഒരെളുപ്പ വഴി എനിക്ക് വളരെ നന്നായി പ്രയോജനപ്പെട്ടു. അതിലെ ചില വര്‍ക്കുകള്‍ മുന്‍നിര്‍ത്തിയാണ് ഞാന്‍ ക്ലാസ്സ് എടുക്കുന്നത്. ഇതു പോലെ ഒരു ഇന്റര്‍നെറ്റ് ക്ലാസ് ഇതല്ലാതെയില്ല.
  താങ്കള്‍ക്ക് നന്ദി.
  അഹ്മദ് ശമീര്‍ നദ്‌വി അല്‍ ഖാസിമിസൗദി അറേബ്യ

വാര്‍ത്തകള്‍ ലഭിക്കുന്നതിനു ഇവിടെ രജിസ്റ്റര്‍ ചെയ്യൂ